Posted On
date_range Updated On
date_range കാൺപൂരിൽ എട്ടു പൊലീസുകാരെ ഗുണ്ടാസംഘം വെടിവെച്ചുകൊന്നു
കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ ഡി.വൈ.എസ്.പി ഉൾപ്പെടെ എട്ടു പൊലീസുകാരെ ഗുണ്ടാസംഘം വെടിവെച്ചുകൊന്നു. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബേക്കായി നടത്തിയ തെരച്ചിലിനിടയിലാണ് സംഭവം.
കാൺപൂർ ദേഹത് ജില്ലയിലെ ശിവ്ലി പൊലീസ് സ്റ്റേഷന് കീഴിലെ ബിക്രു ഗ്രാമത്തിൽ വ്യഴാഴ്ച അർധരാത്രിയിലാണ് സംഭവം. 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വികാസ് ദുബേ. ഇയാളെ ഒളിത്താവളത്തിൽനിന്ന് പിടികൂടാനായി പൊലീസ് സംഘം നീങ്ങുന്നതിനിടെ കെട്ടിടത്തിന് മുകളിൽനിന്ന് ഗുണ്ടാസംഘം വെടിയുതിർക്കുകയായിരുന്നു.
മരിച്ചവരിൽ ഡി.വൈ.എസ്.പിയും മൂന്നു സബ് ഇൻസ്പെക്ടർമാരും നാലു കോൺസ്റ്റബ്ൾമാരും ഉൾപ്പെടും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരുെമത്തി സ്ഥലം പരിശോധിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.