മഹാരാഷ്​ട്രയിലെ സിന്ധുദർഗിൽ എട്ട്​ വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ കടലിൽ കുളിക്കാനിറങ്ങിയ എട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം സിന്ദുദർഗ് ജില്ലയിലെ വെയ്റി ബീച്ചിലായിരുന്നു സംഭവം.

കർണാടക ബെൽഗാമിലെ മറാത്ത എഞ്ചിനീയറിങ് കോളജിൽ നിന്നും വന്ന  60 അംഗ വിദ്യാർഥി സംഘത്തിൽ പെട്ടവരാണ് മുങ്ങി മരിച്ചത്. ബീച്ചിലെത്തിയ വിദ്യാർഥികൾ കടൽ പ്രക്ഷുബ്ദ്മാണെന്ന പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം.

മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ഗുരുതരാവസ്ഥയിലായ ഇവർ ആശുപത്രിയിൽ നിരീക്ഷിണത്തിലാണെന്നുമാണ് റിപ്പോർട്ട്. മീൻപിടുത്തക്കാരാണ് മൂന്നുപേരെ രക്ഷപ്പെടുത്തുകയും ബാക്കിയുള്ളവരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തത്. മരിച്ചവരിൽ രണ്ടുപേർ പെൺകുട്ടികളാണ്.

 

Tags:    
News Summary - Eight College Students From Belgaum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.