ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഉപദേശകൻ സെക്സ് സിഡി കേസിലെ പ്രതി

റായ്പൂർ: ഛത്തീസ്ഗഢിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഉപദേശകനെ ചൊല്ലി വിവാദം. ബി.ജെ.പി മുൻ മന്ത്രിയെ താഴെയിറക്കാനുള്ള ‘ലൈംഗിക സിഡി’ ആരോപണത്തിൽ കുറ്റാരോപിതനായ മുതിർന്ന മാധ്യമപ്രവർ ത്തകൻ വിനോദ് വർമയെ മുഖ്യമന്ത്രി ഭൂപേഷ്​ ബാഘേലിന്‍റെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവായി നിയമിച്ചതാണ് വിവാദത്തിന് കാരണമായത്. മുഖ്യമന്ത്രി ഭൂപേഷ് ബഘേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് വിനോദ് വര്‍മ.

മുൻ പി.ഡബ്ല്യു.ഡി മന്ത്രിയായിരുന്ന രാജേഷ് മുനാത്തിന്‍റെ പേരിൽ അശ്ലീല സിഡിയുണ്ടെന്ന് ആരോപിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ 2017 ഒക്ടോബറിൽ വിനോദ് വര്‍മയെ അറസ്റ്റ് ചെയ്യിരുന്നു. സിഡി തങ്ങളുടെ കൈയിലുണ്ടെന്ന് പറഞ്ഞ് അജ്ഞാത ഫോണ്‍ കോളുകള്‍ വഴി ശല്യപ്പെടുത്തുന്നുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ബി.ജെ.പി നേതാവ് പ്രകാശ് ബജാജായിരുന്നു പരാതി നൽകിയത്.

വർമയുടെ വീട്ടിൽനിന്ന് 500 സിഡികളും പെൻ ഡ്രൈവുകളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ രാജേഷ് മുനാത്തിന്‍റെ സെക്‌സ് വീഡിയോയും പ്രചരിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഭൂപേഷ് ബാഘേലടക്കം ഗൂഢാലോചന നടത്തി വ്യാജ സെക്‌സ് സിഡി നിര്‍മിച്ചതാണെന്ന് ആരോപിച്ച് രാജേഷ് മുനാത് പരാതി നല്‍കിയിരുന്നു. ബി.ജെ.പി സർക്കാറിന്‍റെ ശിപാർശപ്രകാരം സി.ബി.ഐ ഏറ്റെടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയുമാണ്. കേസിലെ മറ്റൊരു പ്രതി റിങ്കുരാജ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ആത്മഹത്യ ചെയ്തിരുന്നു.

Tags:    
News Summary - Editor Linked To "Sex CD" Case Is Chhattisgarh Chief Minister's Advisor-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.