തമിഴ്നാട്: തമിഴ്നാട് ടി.വി.കെ തൂത്തുവാരിയപ്പോഴും ഡി.എം.കെയെ തോൽപ്പിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി നേടിയത് വമ്പന്‍ വിജയം. മുന്‍ മുഖ്യമന്ത്രി കൂടിയായ പളനിസ്വാമി തന്‍റെ സ്വന്തം മണ്ഡലമായ എടപ്പാടിയിൽ നിന്ന് മത്സരിച്ച് 90,278 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചിരിക്കുന്നത്. മൊത്തം 1,38,330 വോട്ടുകൾ നേടി. സ്വതന്ത്ര സ്ഥാനാർഥി പ്രേം കുമാർ 48,052 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 40,221 വോട്ടുകൾ നേടി 98,109 വോട്ടിന് ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.
മണ്ഡലത്തിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ പ്രധാന വെല്ലുവിളിയായിരുന്നു എടപ്പാടി പളനി സ്വാമി. അരാജകത്വത്തിൽ നിന്ന് തമിഴ്നാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് പളനിസ്വാമി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2021ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 80 ശതമാനവും ഡി.എം.കെ പാലിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ആരോപിച്ചിരുന്നു.
തമിഴ് രാഷ്ട്രീയ ചരിത്രത്തിൽ വലിയ വഴിതിരിവ് സൃഷ്ടിച്ചുകൊണ്ടാണ് ടി.വി.കെ വിജയം. 105 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി ആയാണ് തമിഴ് സൂപ്പ് സ്റ്റാർ വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ വിജയം നേടിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ സ്റ്റാലിന്‍റെ തോൽവി ഞെട്ടലോടെ നോക്കിക്കാണുകയാണ് തമിഴകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.