ബം​ഗാ​ൾ നി​യ​മ​മ​ന്ത്രിയെ ചോദ്യം ചെയ്യലിന് ഡൽഹിയിലേക്ക് വിളിപ്പിച്ച് ഇ.ഡി

കൊ​ൽ​ക്ക​ത്ത: ക​ൽ​ക്ക​രി കും​ഭ​കോ​ണ കേ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​മ​ന്ത്രി മ​ല​യ് ഘ​ട്ട​ക്കി​ന് സ​മ​ൻ​സ് അ​യ​ച്ചു. 10 ത​വ​ണ​യി​ല​ധി​കം ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​ട്ടും ഘ​ട്ട​ക്ക് ഹാ​ജ​രാ​യി​ട്ടി​ല്ലെ​ന്ന് ഇ.​ഡി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ പി.​ടി.​ഐ​യോ​ട് പ​റ​ഞ്ഞു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ തി​ര​ക്കി​ലാ​ണെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ച്ച​തി​നാ​ൽ വീ​ണ്ടും സ​മ​ൻ​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. അഴിമതിയിൽ ഘട്ടക്കിന്റെ കൃത്യമായ പങ്ക് എന്താണെന്ന് കണ്ടെത്താനാണ് ശ്രമമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത ആഴ്ച ഹാജരാകാനാണ് മന്ത്രിയോട് നിർദേശിച്ചിട്ടുള്ളത്.

ഇതുവരെ രണ്ട് തവണയാണ് ഈ കേസുമായി ബന്ധപ്പെട്ട് ഘട്ടക് ചോദ്യം ചെയ്യലിനായി ഇ.ഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്. കഴിഞ്ഞ സെപ്തംബറിൽ ഘട്ടക്കിന്റെ കൊൽക്കത്തയിലും അസൻസോളിലുമുള്ള വസതികളിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.

Tags:    
News Summary - ED Summons Bengal Minister to Delhi in Coal Pilferage Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.