അഭിഷേക് ബാനർജി

നവംബർ 9ന് നേരിട്ട് ഹാജരാകണം; അഭിഷേക് ബാനർജിക്ക് ഇ.ഡി സമൻസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂൾ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നവംബർ 9ന് നേരിട്ട് ഹാജരാകാൻ ത്രിണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്ക് ഇ.ഡി സമൻസ്. അദ്ദേഹം വ്യാഴാഴ്ച ഇ.ഡിക്ക് മുമ്പാകെ ഹാജരാകുമെന്ന് പശ്ചിമ ബംഗാൾ വനിതാ ശിശുക്ഷേമ മന്ത്രി ശശി പഞ്ച അറിയിച്ചു.

പകപോക്കൽ രാഷ്ട്രീയത്തിന്റെ ഇരയാണ് അഭിഷേക് ബാനർജിയെന്നും അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിർണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ പീഡിപ്പിക്കാനാണ് ബി.ജെ.പി ഇത്തരം പകപോക്കൽ രാഷ്ട്രീയം നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.

പകപോക്കൽ രാഷ്ട്രീയത്തിൽ പാർട്ടി വിശ്വസിക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ് ഷാമിക് ലാഹിരി പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ സമൻസ് കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും ടി.എം.സിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന് നൽകാനുള്ള കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന ടി.എം.സി പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഒക്ടോബർ 3 ന് സമൻസ് ഒഴിവാക്കിയതിന് ശേഷം ഒക്ടോബർ 9 ന് ഹാജരാകാൻ ബാനർജിക്ക് ഇ.ഡി നേരത്തെ സമൻസ് അയച്ചിരുന്നു.

സെപ്തംബർ 13ന് അധ്യാപക നിയമന അഴിമതിക്കേസിൽ ഇ.ഡി ഒമ്പത് മണിക്കൂറോളം ബാനർജിയെ ചോദ്യം ചെയ്തിരുന്നു. ഇൻഡ്യ സഖ്യത്തിന്‍റെ മീറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമമായിരുന്നു ചോദ്യം ചെയ്യലെന്നും അത് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ ടി.എം.സിയുടെ നിർണായക പങ്കിന്റെ തെളിവാണെന്നും അഭിഷേക് ബാനർജി പറഞ്ഞിരുന്നു.

Tags:    
News Summary - ED summons Abhishek Banerjee to appear before it on Nov 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.