സാന്റിയാഗോ മാർട്ടിന്‍റെ വീട്ടിലും ഓഫിസിലും ഇ.ഡി റെയ്​ഡ്​

കോയമ്പത്തൂർ: ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്‍റിയാഗോ മാർട്ടിന്‍റെ കോയമ്പത്തൂരിലെ വീട്ടിലും ഓഫിസിലും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) പരിശോധന നടത്തി. കോയമ്പത്തൂർ ജില്ലയിലെ തുടിയല്ലൂർ വെള്ളക്കിണറിലെ മാർട്ടിന്‍റെ ബംഗ്ലാവിലും ഇദ്ദേഹത്തിന്‍റെ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിലും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കോർപറേറ്റ് ഓഫിസിലുമാണ്​ പരിശോധന നടന്നത്​. ചെന്നൈ പോയസ്​ഗാർഡനിലെ വീട്ടിലും ഓഫിസിലും റെയ്​ഡ്​ നടന്നു.

ലോട്ടറി വിൽപനയിൽ ചട്ടങ്ങൾ ലംഘിച്ച് 910 കോടി രൂപ സമ്പാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച്​ മാർട്ടിനെതിരെ കൊച്ചി എൻഫോഴ്​സ്​മെന്‍റ്​ വിഭാഗം കേസെടുത്തിരുന്നു. ഇതേതുടർന്ന്​ ഏപ്രിൽ 25ന് മാർട്ടിന്‍റെ മരുമകൻ ആദവ് അർജുന്‍റെ ഓഫിസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. കഴിഞ്ഞ ജൂണിൽ 173 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്​സ്​മെന്‍റ്​ വകുപ്പ്​ മരവിപ്പിച്ചിരുന്നു.

തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ലോട്ടറി വിൽപന നിരോധിച്ചിട്ടുണ്ടെങ്കിലും സിക്കിം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമവിധേയമായി ലോട്ടറി വിൽപന അനുവദിച്ചിട്ടുണ്ട്. മാർട്ടിനാണ് ഈ ലോട്ടറി വിൽപനയിൽ പ്രധാന പങ്ക് വഹിക്കുന്നത്. റെയ്​ഡിന്‍റെ വിശദാംശങ്ങൾ പിന്നീട്​ അറിയിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - ED search in lottery king Santiago Martin's premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.