സി.ബി.​െഎ വിലക്കിന്​ പിന്നാലെ ടി.ഡി.പി എം.പിയുടെ വീട്ടിൽ ആദായ നികുതി പരിശോധന

ഹൈദരാബാദ്​: സി.ബി.​െഎ ഉദ്യോഗസ്ഥർക്ക്​ തെലങ്കാനയിൽ​ വിലക്ക്​ ഏർപ്പെടുത്തിയതിന്​ പിന്നാലെ ടി.ഡി.പി എം.പിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ്​ പരിശോധന. തെലുങ്ക്​ ദേശം പാർട്ടി എം.പിയായ വൈ.എസ്​ ചൗധരിയുടെ വീട്ടിലാണ്​ ആദായ നികുതി, എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്​.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവി​​​െൻറ വിശ്വസ്​ത​നാണ്​ വൈ.എസ്​ ചൗധരി. എന്നാൽ, പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. ചൗധരിക്ക്​ ചില കടലാസ്​ കമ്പനികളുമായി ബന്ധമുണ്ടെന്നാണ്​ ആരോപണം. ഇതി​​​െൻറ അടിസ്ഥാനത്തിലാണ്​ റെയ്​ഡ്​ നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്​. റെയ്​ഡ്​ വാർത്ത ചൗധരിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ്​ റെയ്​ഡ്​ നടത്തിയത്​.

നേരത്തെ നവംബർ എട്ടാം തീയതി മുതൽ സി.ബി.​െഎ ഉദ്യോഗസ്ഥർ അന്വേഷണ ആവശ്യത്തിനായി തെലങ്കാനയിൽ കടക്കുന്നതിന്​ ചന്ദ്രബാബു നായിഡു വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആദായ നികുതി വകുപ്പും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​​ടറേറ്റും റെയ്​ഡ്​ നടത്തിയത്​.

Tags:    
News Summary - ED, I-T Raids on Chandrababu Naidu Aide House-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.