ഡൽഹി കലാപം: താഹീർ ഹുസൈനെതിരെ ഇ.ഡി കേസ്​

ന്യൂഡൽഹി: എ.എ.പി പാർട്ടി കൗൺസിലർ താഹീർ ഹുസൈനെതിരെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ കേസെടുത്തു. താഹീർ ഹുസൈൻ ക ള്ള​പ്പണം വെളുപ്പിച്ചുവെന്നാണ്​ ഇ.ഡി കേസ്​. ഇൻറലിജൻസ്​ ബ്യൂറോ ഉദ്യോഗസ്ഥ​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ താഹീർ ഹുസൈനെതിരെ അറസ്​റ്റ്​ ചെയ്​തിരുന്നു.

താഹീർ ഹുസൈന്​ പോപ്പുലർ ഫ്രണ്ട്​ ഒാഫ്​ ഇന്ത്യയു​മായി ബന്ധ​മുണ്ടെന്നാണ്​ ഇ.ഡി ആരോപണം. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള ബാങ്ക്​ അക്കൗണ്ടുകൾ ഇ.ഡിയുടെ നിരീക്ഷണത്തിലാണ്​. സംഘടനക്കെതിരെയും ഇ.ഡി കേസെടുത്തിട്ടുമുണ്ട്​.

ഡൽഹി കലാപ കേസിൽ പ്രതിയായ താഹീർ ഹുസൈൻ നിലവിൽ ഡൽഹി പൊലീസി​​െൻറ കസ്​റ്റഡിയിലാണ്​. ഡൽഹി കലാപത്തിൽ 53ഒാളം പേർ കൊല്ലപെടുകയും 400ഒാളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു​.

Tags:    
News Summary - ED files money laundering case against ​Tahir hussain-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.