ന്യൂഡൽഹി: പ്രമുഖ ഇസ്ലാമിക പ്രബോധകൻ ഉമർ ഗൗതം അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത 'നിർബന്ധ മത പരിവർത്തന' കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഡൽഹിയുടെയും ഉത്തർപ്രദേശിെൻറയും വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി.
ആറ് സ്ഥലങ്ങളിലാണ് യു.പി പൊലീസിെൻറ ഭീകരവിരുദ്ധ സ്ക്വാഡ് റെയ്ഡ് നടത്തിയത്.മുഹമ്മദ് ഉമർ ഗൗതമിെൻറയും അടുത്ത സഹായി ജഹാംഗീർ ഖാസ്മിയുടെയും വീടുകൾക്കു പുറമെ ഡൽഹിയിൽ ജാമിഅ നഗർ ബട്ല ഹൗസിൽ ഗൗതം നടത്തുന്ന ഇസ്ലാമിക് ദഅ്വ സെൻററിലും ലഖ്നോവിലെ അൽഹസൻ എജുക്കേഷൻ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ, ഗൈഡൻസ് എജുക്കേഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ ഒാഫിസുകളിലും ഇ.ഡി റെയ്ഡ് നടത്തി. കൂട്ട മതംമാറ്റത്തിെൻറ നിരവധി രേഖകൾ റെയ്ഡിൽ കണ്ടെടുത്തുവെന്നാണ് ഇ.ഡിയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.