പത്രങ്ങളുടെ പ്രചാരണം പെരുപ്പിച്ച്​ കാട്ടി; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ

അഹ്​മദാബാദ്​: ദിനപത്രങ്ങളുടെ പ്രചാരണം പെരുപ്പിച്ച്​ കാട്ടിയതിന്​ ബി.ജെ.പി നേതാവിനെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​തു. അഹ്​മദാബാദിലെ പി.വി.എസ്​ ശർമ്മയാണ്​ അറസ്​റ്റിലായത്​. ഇയാളു​ടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനമായ സാകേത്​ മീഡിയ പ്രൈവറ്റ്​ ലിമിറ്റഡ്​ പത്രങ്ങളുടെ പ്രചാരണം പെരുപ്പിച്ച്​ കാണിച്ചുവെന്നാണ്​ കേസ്​.

സാകേതിൻെറ കീഴിൽ ഗുജറാത്തിയിലും ഇംഗ്ലീഷിലുമായി രണ്ട്​ പത്രങ്ങളാണ്​ പ്രസിദ്ധീകരിക്കുന്നത്​. കള്ള​പ്പണം വെളുപ്പിക്കുന്നത്​ തടയുന്ന നിയമപ്രകാരമാണ്​ കേസ്​. കോടതിയിൽ ഹാജരാക്കിയ ശർമ്മയെ ഡിസംബർ രണ്ട്​ വരെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ കസ്​റ്റഡിയിൽ വിട്ടു.

സത്യം ടൈംസ്​ എന്ന പേരിൽ ഗുജറാത്തിയിലും ഇംഗ്ലീഷിലുമാണ്​ ശർമ്മ പത്രം പ്രസിദ്ധീകരിക്കുന്നത്​. ഗുജറാത്തിയിലും ഇംഗ്ലീഷിലും പത്രത്തിന്​ യഥാക്രമം 23,000വും 6000-6300 വരെയും സർക്കുലേഷൻ പത്രങ്ങൾക്കുണ്ടെന്നാണ്​ രേഖപ്പെടുത്തിയത്​. എന്നാൽ, യഥാർഥത്തിൽ 300-600,0-290 എന്നിങ്ങനെയാാണ്​ പത്രങ്ങളുടെ സർക്കുലേഷൻ. പത്രങ്ങളുടെ സർക്കുലേഷൻ പെരുപ്പിച്ച്​ കാണിച്ച്​ പരസ്യ ഏജൻസികളെ ബി.ജെ.പി നേതാവ്​ കബളിപ്പിച്ചുവെന്നാണ്​ കണ്ടെത്തൽ.

ആദായ നികുതി വകുപ്പ്​ സാകേതിൻെറ ഓഫീസിൽ റെയ്​ഡ്​ നടത്തി​യതോടെയാണ്​ തട്ടിപ്പ്​ പുറത്തായത്​. പിന്നീട്​ ഇ.ഡി കേസെടുക്കുകയായിരുന്നു. പത്രത്തിനുള്ള അസംസ്​കൃത വസ്​തുക്കൾ വാങ്ങിയെന്ന വ്യാജരേഖ ഇയാൾ ഉണ്ടാക്കിയതായും ആരോപണമുണ്ട്​.

Tags:    
News Summary - ED arrests Surat BJP leader in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.