അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധു അറസ്റ്റിൽ

അമൃത്സർ: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ ബന്ധു അറസ്റ്റിൽ. ചന്നിയുടെ ബന്ധു ഭൂപീന്ദർ സിങ് ഹണിയെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ചന്നിയുടെ സഹോദരിയുടെ പുത്രനാണ് ഭൂപീന്ദർ സിങ്.

ജനുവരി 18ന് റെയ്ഡിൽ പിടികൂടിയ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഭൂപീന്ദർ സിങ് ഹണിയെയും രണ്ട് അടുത്ത കൂട്ടാളികളെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. അനധികൃത മണൽ ഖനന റാക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിൽ മൂവരും നിരീക്ഷണത്തിലാണ്.

നേരത്തെ, ഭൂപീന്ദർ സിങ് ഹണിയുടെ മൊഹാലി ഉൾപ്പെടെ പഞ്ചാബിലെ പത്തോളം ഇടങ്ങളിൽ രണ്ട് ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ 10 ലക്ഷം രൂപയും 21 ലക്ഷം രൂപയുടെ സ്വർണവും 12 ലക്ഷം രൂപയുടെ റോളക്സ് വാച്ചും കണ്ടെടുത്തിരുന്നു.

അതേസമയം, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര ഏജൻസിയുടെ റെയ്ഡ് എന്നാണ് ചരൺജിത് സിങ് ചന്നിയും അനുയായികളും ആരോപിക്കുന്നത്. 

Tags:    
News Summary - ED arrests CM Channi's kin Bhupinder Singh Honey in illegal sand mining case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.