കോഴിക്കോട്: കോടിക്കണക്കിനു രൂപയുെട നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ ഹൈദരാബാ ദിലെ ഹീര ഗ്രൂപ് സി.ഇ.ഒ നൗഹീര ശൈഖിനെയും രണ്ടു മലയാളികളെയും എൻഫോഴ്സ്മെൻറ് ഡയ റക്ടറേറ്റ് അറസ്റ്റ് െചയ്തു. നൗഹീരയുടെ പ്രൈവറ്റ് സെക്രട്ടറി മോളി തോമസ്, ഇവര ുടെ ഭർത്താവ് ബിജു തോമസ് എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. ഇവർ എറണാകുളം സ്വദേശികളാണ്.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പി.എം.എൽ.എ-2002) പ്രകാരമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഹൈദരാബാദ് മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി മുമ്പാകെ ഹാജരാക്കിയ മൂവരെയും കൂടുതൽ ചോദ്യംചെയ്യുന്നതിന് ഒരാഴ്ചത്തേക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കസ്റ്റഡിയിൽ വിട്ടുനൽകി.
ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ െചയ്ത കേസിൽ റിമാൻഡിലായി ചഞ്ചൽഗുഡ വനിത ജയിലിൽ തടവിൽ കഴിഞ്ഞ നൗഹീര ശൈഖ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനു പിന്നാലെയാണ് തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിൽ തുടരന്വേഷണം നടത്തവെ എൻഫോഴ്സ്മെൻറിെൻറ അറസ്റ്റ്. ഗ്രൂപ്പിെൻറ പ്രവർത്തനം കേരളത്തിലേക്കടക്കം വ്യാപിക്കുന്നതിന് ഇടനിലക്കാരായത് മോളി തോമസും ബിജു തോമസുമാണെന്ന് അേന്വഷണത്തിൽ വ്യക്തമായിരുന്നു.
തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ഗൾഫ്നാടുകളിൽനിന്നുമായി ലക്ഷത്തിലേറെ പേരാണ് ഹീര ഗ്രൂപ് ആവിഷ്കരിച്ച വിവിധ സ്കീമുകളിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായത് എന്നാണ് വിവരം. രാജ്യത്തെ 24 കേന്ദ്രങ്ങളിൽ ഓഫിസുകൾ തുറന്ന് തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിന് ഇന്ത്യയിലും വിദേശത്തുമായി 192 ബാങ്ക് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം അന്വേഷണ ഏജൻസികൾ മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.