സമ്പദ്​വ്യവസ്ഥ തിരിച്ചു വരുന്നു; ജി.എസ്​.ടി പിരിവ്​ വർധിച്ചുവെന്ന്​ നിർമല സീതാരാമൻ

ന്യൂഡൽഹി: കോവിഡ്​ കേസുകൾ കുറഞ്ഞതോടെ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ശക്​തമായി തിരിച്ച്​ വരികയാണെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്​.ടി പിരവ്​ ഉയരുന്നതും ഊർജ ഉപയോഗം വർധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവർത്തനവുമെല്ലാം സമ്പദ്​വ്യവസ്ഥ തിരിച്ചു വരുന്നതി​െൻറ സൂചകങ്ങളാണെന്ന്​ ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാഹ സമ്പദ്​വ്യവസ്ഥയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർധനവ്​ രേഖപ്പെടുത്തുകയാണ്​. ബാങ്കുകളുടെ വായ്​പകളിൽ 5.1 ശതമാനം വർധനയുണ്ടായിട്ടുണ്ട്​. വൈദ്യുതി ഉപയോഗത്തിൽ 12 ശതമാനം വർധനയാണുണ്ടായത്​. വിപണിമൂലധനത്തിലും വർധനയുണ്ടായി. സാമ്പത്തിക വർഷത്തി​െൻറ മൂന്നാംപാദത്തിൽ മെച്ചപ്പെട്ട വളർച്ചനിരക്ക്​ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ. സമ്പദ്​വ്യവസ്ഥ വളർച്ച തിരിച്ചുപിടിച്ചുവെന്ന്​ നിരവധി സാമ്പത്തികശാസ്​ത്രജ്ഞർ അറിയിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്​തമാക്കി.

കിസാൻ ക്രെഡിറ്റ്​ കാർഡുകളിലുടെ 2.5 കോടി കർഷകർക്ക്​ ആനുകൂല്യം നൽകി. 1,43,262 കോടി കർഷകർക്കായി ബാങ്കുകളും വിതരണം ചെയ്​തു. വൺ നേഷൻ വൺ റേഷൻ കാർഡ്​, തെരുവ്​ കച്ചവടക്കാർക്കായുള്ള പി.എം സവർനിധി, കുടിയേറ്റ തൊഴിലാളികൾക്കുള്ള പദ്ധതി എന്നിവ നടപ്പാക്കാനായെന്നും ധനമന്ത്രി അവകാശപ്പെട്ടു. തൊഴിലുകൾ വർധിപ്പിക്കാനുള്ള പദ്ധതികളും മുന്നോട്ട്​ പോവുന്നുണ്ടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

അതേസമയം, ആർ.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നത്​ ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്നാണ്​. സാമ്പത്തിക വർഷത്തി​െൻറ രണ്ടാംപാദത്തിലും ജി.ഡി.പിയിൽ ഇടിവുണ്ടാവുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നതോടെയാണ്​ ആർ.ബി.ഐ പ്രവചനം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.