കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കും

ന്യൂഡൽഹി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ നിന്നാണ് മോദിയുടെ ചിത്രം നീക്കുക.

തൃണമൂൽ കോൺഗ്രസിന്‍റെ പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉത്തരവ്. ചിത്രം നീക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് കമീഷൻ നിർദേശം നൽകിയത്.

മോദിയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമീഷനെ തൃണമൂൽ സമീപിച്ചത്. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ലഭിക്കേണ്ട അംഗീകാരം മോദി മോഷ്ടിച്ചെന്നാണ് തൃണമൂലിന്‍റെ ആരോപണം.

തൃണമൂലിന്‍റെ പരാതിയിൽ ബംഗാൾ തെരഞ്ഞെടുപ്പ് കമീഷനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. കോവിഡ് വാക്സിൻ വിതരണം കേന്ദ്ര സർക്കാറിന്‍റെ പദ്ധതിയാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് നൽകിയത്. 

Tags:    
News Summary - EC Says PM Modi's Photo Should Be Removed from Vaccine Certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.