ഗഡ്കരിയെ സ്വാഗതം ചെയ്യാൻ കുട്ടികളെ ഉപയോഗിച്ചു; നാഗ്പൂരിലെ സ്കൂളിനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷൻ

നാഗ്പൂർ: കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബി.ജെ.പി സ്ഥാനാർഥിയുമായ നിതിൻ ഗഡ്കരിയെ സ്വാഗതം ചെയ്യാൻ കുട്ടികളെ ഉപയോഗിച്ച സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷൻ. എൻ.എസ്.വി.എം ഫുൽവാരി സ്കൂകളിന്റെ ഡയറക്ടർക്കെതിരെ നടപടിയെടുക്കാനാണ് നിർദേശം. വിദ്യാഭ്യാസ ഓഫീസർക്കാണ് ​നിർദേശം നൽകിയിരിക്കുന്നത്. ​നിതിൻ ഗഡ്കരി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.

ഏപ്രിൽ മൂന്നിന് കോൺഗ്രസ് വക്താവ് അതുൽ ലോധേയാണ് നിതിൻ ഗഡ്കരിക്കെതിരെ പരാതി നൽകിയത്. എൻ.എസ്.വി.എം ഫുൽവാരി സ്കൂളിലെ വിദ്യാർഥികളെ നിതിൻ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് കൊണ്ട് വന്നുവെന്ന് കോൺഗ്രസ് പറയുന്നു. ഏപ്രിൽ ഒന്നിന് വൈശാലി നഗറിൽ നടന്ന റാലി​യിലേക്കാണ് കുട്ടികളെ എത്തിച്ചത്. ഇത് തെളിയിക്കുന്നതിനായി ഫോട്ടോകളും വിഡിയോകളും കോൺഗ്രസ് സമർപ്പിച്ചിരുന്നു. തുടർന്ന് നിതിൻ ഗഡ്കരിക്കെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു.

പരാതി പരിഗണിച്ച തെരഞ്ഞെടുപ്പ് കമീഷൻ സ്കൂൾ പ്രിൻസിപ്പലിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. തുടർന്ന് സംഭവത്തിൽ സ്കൂൾ ഡയറക്ടർ മുരളീധർ പവൻകർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശവും നൽകി.

അതേസമയം, തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെ സ്വാഗതം ചെയ്ത കോൺഗ്രസ് തങ്ങൾ പരാതി നൽകിയത് ഗഡ്കരിക്കെതിരെയാണെന്നും വ്യക്തമാക്കി. സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുത്ത കമീഷൻ ഗഡ്കരിക്കെതിരെ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

Tags:    
News Summary - EC orders action against Nagpur school for using kids to welcome Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.