ന്യൂഡൽഹി: ശാഹീൻ ബാഗിൽ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സാമുദായിക സന്തുലനാവസ്ഥ തകർക്കുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് സംപ്രീത് പത്രയ്ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. വ്യാഴാഴ്ച വൈകീട്ട് അഞ്ചി നകം മറുപടി നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടി.വി ചാനലിലെ പരിപാടിയിലാണ് സംപ്രീത് പത്ര വിവാദ പരാമർശം നടത്തിയത്. 'ഈ ആളുകൾ നിങ്ങളെ വീട്ടിൽ കയറി മർദിക്കും. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണക്കാരായ അതേ ആളുകളാണിവർ. ആരാണിവർ. ഇവർ വീടുകളിലെത്തി മർദിക്കുന്ന ദിവസം അകലെയല്ല' എന്നാണ് സംപ്രീത് പത്ര പ്രസ്താവന നടത്തിയത്.
ഇത് സാമുദായിക സന്തുലനാവസ്ഥ തകർക്കുന്ന പ്രസ്താവനയാണെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. നേരത്തെ, കെജരിവാളിനെ ഭീകരവാദി എന്ന് വിളിച്ച ബി.ജെ.പി എം.പി പർവേശ് വർമയെ തെരഞ്ഞെടുപ്പ് കമീഷൻ പ്രചാരണത്തിൽ നിന്ന് 24 മണിക്കൂർ വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.