സുപ്രീംകോടതി

കമാൽ മൗല മസ്ജിദ്: വൈകാരിക വിഷയം ആയതിനാൽ കരുതൽ വേണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂ​ഡ​ൽ​ഹി: വൈ​കാ​രി​ക വി​ഷ​യ​മാ​യ​തി​നാ​ൽ ക​മാ​ൽ മൗ​ല മ​സ്ജി​ദ് വി​ഷ​യ​ത്തി​ൽ കോ​ട​തി​ക്ക് ക​രു​ത​ലോ​ടെ മാ​ത്ര​മേ ഇ​ട​പെ​ടാ​നാ​കൂ എ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്. 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​നും 2003ലെ ​സു​പ്രീം​കോ​ട​തി വി​ധി​ക്കും എ​തി​രാ​ണ് ക​മാ​ൽ മൗ​ല മ​സ്ജി​ദ് പൂ​ജ​ക്ക് വി​ട്ടു​കൊ​ടു​ത്ത ന​ട​പ​ടി​യെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സി​ങ്‍വി ബോ​ധി​പ്പി​ച്ച​പ്പോ​ഴാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റി​സി​​െ​ന്റ പ്ര​തി​ക​ര​ണം.

10,15 ദി​വ​സ​ത്തി​ന​കം കേ​സ് ഉ​ചി​ത​മാ​യ ബെ​ഞ്ചി​ന് വി​ടാ​മെ​ന്നും അ​തു​വ​രെ നി​ല​വി​ലു​ള്ള ക്ര​മീ​ക​ര​ണം തു​ട​ര​ട്ടെ​യെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു. ര​ണ്ടു​മാ​സം മു​മ്പ് പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രെ ഇ​പ്പോ​ഴാ​ണ് വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​നി​ട​യി​ൽ പ​ല​തും ക​ഴി​ഞ്ഞു​പോ​യെ​ന്നും മ​സ്ജി​ദി​ന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ചു.

എ​ന്നാ​ൽ, മു​സ്‍ലിം​ക​ളും ഹി​ന്ദു​ക്ക​ളും 1995ൽ ​ര​മ്യ​ത​യി​ലെ​ത്തി​യ വി​ഷ​യ​മാ​ണി​തെ​ന്നും ക​ഴി​ഞ്ഞ 31 വ​ർ​ഷ​മാ​യി ഇ​രു സ​മു​ദാ​യ​ങ്ങ​ളും ആ ​ധാ​ര​ണ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും മ​സ്ജി​ദി​നു​വേ​ണ്ടി ഹാ​ജ​രാ​യ മീ​നാ​ക്ഷി അ​റോ​റ ബോ​ധി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കാ​നാ​യി ത​ർ​ക്ക​ത്തി​ലു​ള്ള പ​ള്ളി​ക്ക​ടു​ത്ത് തു​റ​ന്ന സ്ഥ​ല​മു​ണ്ടോ എ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ചോ​ദി​ച്ച​തും ഉ​ണ്ടെ​ന്ന് തു​ഷാ​ർ മേ​ത്ത മ​റു​പ​ടി ന​ൽ​കി​യ​തും.

ബ്രി​ട്ടീ​ഷ് മ്യൂ​സി​യ​ത്തി​ൽ നി​ന്ന് സ​ര​സ്വ​തി വി​ഗ്ര​ഹം എ​ത്തി​ക്കാ​ൻ പ​റ​യാ​നാ​വി​ല്ല

അ​തി​നി​ടെ ഭോ​ജ്ശാ​ല​യി​ൽ നി​ന്ന് ബ്രി​ട്ടീ​ഷു​കാ​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യി ല​ണ്ട​ൻ മ്യൂ​സി​യ​ത്തി​ൽ വെ​ച്ച സ​ര​സ്വ​തി വി​ഗ്ര​ഹം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് പ​റ​യ​ണ​മെ​ന്ന് പൂ​ജ​ക്കാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച ഹ​ര​ജി​ക്കാ​ര​ൻ സു​പ്രീം​കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, കോ​ള​നി​വാ​ഴ്ച​ക്കാ​ർ കൊ​ണ്ടു​പോ​യി മ്യൂ​സി​യ​ങ്ങ​ളി​ൽ വെ​ച്ച​വ​യൊ​ക്കെ തി​രി​കെ കൊ​ണ്ടു​വ​ന്നു​വെ​ക്കാ​ൻ പ​റ​യാ​ൻ കോ​ട​തി​ക്കാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് ജോ​യ്മ​ല്യ ബാ​ഗ്ചി പ​റ​ഞ്ഞു.

ഹൈ​കോ​ട​തി വി​ധി​ച്ച​ത്

ക​മാ​ൽ മൗ​ല മ​സ്ജി​ദ് സ​ര​സ്വ​തി ദേ​വി​യു​ടെ ക്ഷേ​ത്ര​മു​ള്ള ഭോ​ജ്‌​ശാ​ല​യാ​ണെ​ന്നും മു​സ്‍ലിം​ക​ളു​ടെ ന​മ​സ്കാ​രം വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു​ത്വ വാ​ദി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് അ​വ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി മേ​യ് 15ന് ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ക​മാ​ൽ മൗ​സ്ജി​ദ് സ​ര​സ്വ​തി ക്ഷേ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന സം​സ്കൃ​ത പാ​ഠ​ശാ​ല​യാ​ണെ​ന്ന് ച​രി​ത്ര ര​ച​ന​ക​ളാ​ലും പു​രാ​വ​സ്തു പ​രാ​മ​ർ​ശ​ങ്ങ​ളാ​ലും സ്ഥാ​പി​ത​മാ​ണെ​ന്ന് ഹൈ​കോ​ട​തി നി​രീ​ക്ഷി​ച്ചു.

ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കാ​ൻ മു​സ്‍ലിം​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ട് 2003ൽ ​പു​രാ​വ​സ്തു വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പു​തി​യൊ​രു പ​ള്ളി നി​ർ​മി​ക്കാ​ൻ മ​റ്റൊ​രു സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‍ലിം​ക​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​റി​നെ സ​മീ​പി​ക്കാ​മെ​ന്നും ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - CJI Calls for Caution in Mosque Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.