ന്യൂഡൽഹി: ദേശീയ തലസ്ഥാന നഗരിയിൽ അന്തരീക്ഷ മലിനീകരണ തോത് ഉയർന്ന സാഹചര്യത്തി ൽ ആരോഗ്യ സുരക്ഷ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ. അന്തരീക്ഷ മ ലിനീകരണം വഴിയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടാനുള്ള നിർദേശങ്ങളാണ് ട്വിറ്റർ വഴി മന്ത്രി നൽകിയത്.
കാര്‍ബൺ ഡൈഓക്സൈഡിനെ തടയുന്ന ഘടകങ്ങളടങ്ങിയ (ആൻറിഓക്സിഡൻറ്) കാരറ്റ് പോലുള്ള ഭക്ഷ്യപദാർഥങ്ങൾ കഴിക്കണമെന്നാണ് അദ്ദേഹത്തിെൻറ നിർദേശം.
കാരറ്റ് കഴിക്കുക വഴി വിറ്റാമിൻ എ, പൊട്ടാസ്യം, ആൻറിഓക്സിഡൻറ് എന്നിവ ശരീരത്തിലുണ്ടാകും. ഇതുവഴി മലിനീകരണം വഴിയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളും നിശാന്ധതയും ചെറുക്കാനാവുമെന്നും മന്ത്രി കുറിച്ചു.
ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിെൻറ കണക്കുകൾ പ്രകാരം ഞായറാഴ്ച വൈകീട്ടത്തെ ഡൽഹിയിലെ വായു മലിനീകരണത്തിെൻറ അളവ് അടുത്തകാലത്തെ ഏറ്റവും കൂടിയ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.