Posted On
date_range Updated On
date_range ലഡാക്കിൽ വീണ്ടും ഭൂചലനം
ലേ: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിൽ വീണ്ടും ഭൂചലനം. ചൊവ്വാഴ്ച പുലർച്ചെ 5.13നാണ് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ലേയിൽ നിന്ന് 174 കിലോമീറ്റർ കിഴക്ക് ഭാഗത്തുണ്ടായ ഭൂചലനം 10 കിലോമീറ്റർ താഴ്ചയിലായിരുന്നുെവന്ന് സെൻറർ ഫോർ സീസ്മോളജി (എൻ.സി.എസ്) റിപ്പോർട്ട് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആളപായമോ നാശനഷ്ടങ്ങമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സെപ്റ്റംബറിലും ലഡാക്ക്, ജമ്മു കശ്മീർ മേഖലകളിൽ ഭൂചലനമുണ്ടായിരുന്നു.
സെപ്റ്റംബർ 26ന് ലഡാക്കിലുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.7 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.