Posted On
date_range Updated On
date_range മണിപ്പൂരിലും മഹാരാഷ്ട്രയിലും ഭൂചലനം
ന്യൂഡൽഹി: മണിപ്പൂരിലെ ഉഖ്രുലിലും മഹാരാഷ്ട്രയിലെ കോലാപൂരിലും ഭൂചലനം അനുഭവപ്പെട്ടു.
ഉഖ്രുലിൽ ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷനൽ സെൻറർ ഫോർ സെസിമോളജി അറിയിച്ചു. രാവിലെ 6:56നാണ് ഭൂചലനമുണ്ടായത്. മേയ് 15ന് ഉഖ്രുലിൽ ഇതേ തീവ്രതയിലുള്ള ഭൂചലനമുണ്ടായിരുന്നു.
കോലാപൂരിൽ ഞായറാഴ്ച രാവിലെ 09:16നുണ്ടായ ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 3.3 തീവ്രതയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.