ഇ. ശ്രീധരന് മെട്രോ നിലവാര സമിതിയുടെ ചുമതല 

ന്യൂഡൽഹി: 'മെട്രോ മാൻ' എന്ന് അറിയപ്പെടുന്ന ഇ. ശ്രീധരന് കേന്ദ്രസർക്കാർ പുതിയ ചുമതല നൽകി. രാജ്യത്തെ മെട്രോ റെയിൽ സംവിധാനങ്ങളുടെ നിലവാരം നിശ്ചിയിക്കുന്ന സമിതിയുടെ അധ്യക്ഷനായാണ് ഇ. ശ്രീധരനെ നിയമിച്ചത്. ഇതുസംബന്ധിച്ച ഉന്നത സമിതിക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. 

ഡൽഹി മെട്രോ റെയിൽ കോർപറേഷ(ഡി.എം.ആർസി) ന്‍റെ മാനേജിങ് ഡയറക്ടർ ആയിരുന്നു ഇ. ശ്രീധരൻ. 2011ൽ പദവിയിൽ നിന്ന് വിരമിച്ച ശ്രീധരനെ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി നിയോഗിച്ചു. 

ലക്നോ (യു.പി), ജയ്‌പൂർ (രാജസ്ഥാൻ), വിശാഖപട്ടണം, വിജയവാഡ (ആന്ധ്ര പ്രദേശ്), കോയമ്പത്തൂർ (തമിഴ് നാട്) എന്നീ മെട്രോ പദ്ധതികളിൽ മുഖ്യ ഉപദേശക പദവി വഹിക്കുന്നുണ്ട്.

ശ്രീധരന്‍റെ മേൽനോട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങൾ കൊങ്കൺ റെയിൽപാത, പാമ്പൻ പാലം അടക്കമുള്ള വമ്പൻ പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് സാധിച്ചു. പാലക്കാട് സ്വദേശിയാണ്.

Tags:    
News Summary - E. Sreedharan, to lay down standards for metro rail systems in Indi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.