ബി.ജെ.പി വെറുപ്പ്​ പ്രചരിപ്പിക്കുന്നത്​ നിർത്തണം; തിരിഞ്ഞുകൊത്തി സിന്ധ്യയുടെ ട്വീറ്റുകൾ

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന്​ രാജിവെച്ചതിന്​ പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റുകളെ ട്രോളി സമൂഹമ ാധ്യമങ്ങൾ. സിന്ധ്യ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായതോടെയാണ്​ പഴയ ​ ട്വീറ്റുകൾ ട്വിറ്ററിൽ ട്രെൻഡിങായത്​.

ഡൽഹിയിലെ സംഘർഷ സമയത്ത്​ ബി.ജെ.പി​യെയും കേന്ദ്രസർക്കാരിനെയും സിന്ധ്യ രൂക്ഷമായി വിമർശിച്ചിരുന്നു. ഫെബ്രുവ രി 26ന്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത ട്വീറ്റിൽ ബി​.ജെ.പി നേതാക്കൾ വെറുപ്പ്​ പ്രചരിപ്പിക്കുന്നത്​ നിർത്തണമെന്നും കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാറും ഡൽഹി സർക്കാറും പരാജ​യപ്പെ​ട്ടെന്നും​ സിന്ധ്യ അഭിപ്രായപ്പെട്ടിരുന്നു. കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എമാരെ വിലക്കുവാങ്ങി ബി.​ജെ.പി ജനാധിപത്യ കൊല്ലുന്നുവെന്ന്​ അഭിപ്രായപ്പെട്ട സിന്ധ്യ 17 എം.എൽ.എമാരുമായി അതേ കർണാടകയിലേക്ക്​ തന്നെ പറന്നതും രാഷ്​ട്രീയ കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തി​.

സിന്ധ്യ ബി.ജെ.പിയിലേക്കെന്ന്​ അഭ്യൂഹം ശക്തമായതോ​െട ഇതടക്കമുള്ള സിന്ധ്യയുടെ പല ട്വീറ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്​. പാർലമ​​െൻറിനകത്തും പുറത്തും രാഹുലിൻെറ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന സിന്ധ്യ ​നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും നിശിത വിമർശകനായിരുന്നു.

Full View

മധ്യപ്രദേശിലെ കമൽനാഥ്​​ സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിലാണ്​ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചത്​. 18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ ​ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ്​ പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന്​ സിന്ധ്യ സോണിയഗാന്ധിക്കയച്ച കത്തിൽ പരാമർശിച്ചിരുന്നു.

Tags:    
News Summary - During Jyotiraditya Scindia-PM Modi meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.