റായ്പുർ: രൂപത്തിലും ഭാവത്തിലും മാത്രമല്ല, നടത്തത്തിലും സംസാരത്തിലുമെല്ലാം അഭിനന്ദൻ പഥകിനെ കണ്ടാൽ നരേന്ദ്ര മോദിയെന്നേ പറയൂ. ഛത്തിസ്ഗഢ് നിയമസഭയിലേക്ക് നവംബർ 12ന് തെരഞ്ഞെടുപ്പ് നടക്കുന്ന നക്സൽ സ്വാധീന മേഖലയായ ബസ്തറിൽ ഇപ്പോൾ താരം അഭിനന്ദൻ പഥകാണ്. എൻ.ഡി.എക്കൊപ്പമായിരുന്ന ഉത്തർപ്രദേശുകാരനായ പഥക് കഴിഞ്ഞമാസമാണ് കോൺഗ്രസിൽ ചേർന്നത്. ഇപ്പോൾ മോദിയുടെ ഭാവത്തിലും ഭാഷയിലും മോദിക്കെതിരെ ആഞ്ഞടിക്കുകയാണ് പഥക്. ബസ്തറിലെ ഗ്രാമങ്ങളിൽ പഥകിനെ കാണാനും കേൾക്കാനും അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാനും ധാരാളം പേർ തിരക്ക് കൂട്ടുന്നു.
‘‘ഗ്രാമങ്ങളിലൂടെ പോകുേമ്പാൾ ‘അച്ഛാദിൻ എവിടെ?’ എന്നാണ് ജനങ്ങൾ എന്നോട് ചോദിക്കുന്നത്. താൻ മോദിയാണെന്ന് കരുതിയാണ് അവർ എന്നോടിങ്ങനെ അന്വേഷിക്കുന്നത്. കാരണം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അതായിരുന്നല്ലോ മോദിയുടെ വാഗ്ദാനം’’ -പഥക് പറഞ്ഞു. തെരുവുകളിൽ ജനം കൂടുേമ്പാൾ മോദിയുടെ അതേ ശൈലിയിൽ ‘മിത്രോം (സുഹൃത്തുക്കളേ) എന്ന അഭിസംബോധനയോടെയാണ് പഥകിെൻറ തുടക്കം.
അച്ഛാദിൻ ഒരിക്കലും വരാൻ പോകുന്നില്ല. അത് മോദിയുടെ തെറ്റായ പ്രചാരണമായിരുന്നു. അതുകൊണ്ട് കോൺഗ്രസിന് വോട്ട് ചെയ്യണമെന്നും പഥക് അഭ്യർഥിക്കുന്നു. വിദേശത്തുള്ള കള്ളപ്പണം വീണ്ടെടുത്ത് 15 ലക്ഷം രൂപ ഒാരോ പൗരെൻറയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന മോദിയുടെ വാഗ്ദാനത്തെ കണക്കിന് കളിയാക്കുന്നുമുണ്ട്. ബസ്തർ, ജഗ്ദൽപുർ, ദന്തേവാഡ, കോണ്ടഗാവ് തുടങ്ങിയ പ്രദേശങ്ങളിലൂടെയായിരുന്നു കോൺഗ്രസിനു വേണ്ടിയുള്ള പഥകിെൻറ പ്രചാരണം.
എന്നാൽ, ഇത്തരം തട്ടിപ്പിലൊന്നും വോട്ടർമാർ വീഴില്ലെന്ന നിലപാടിലാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഭീമ മാണ്ഡവി. യഥാർഥ മോദിയെയും ഡ്യൂപ്ലിക്കേറ്റ് മോദിയെയും തിരിച്ചറിയാൻ അവർക്ക് കഴിയും. മോദിയുടെ ജനകീയത വോട്ടാക്കാനാണ് കോൺഗ്രസിെൻറ ശ്രമമെന്നും മാണ്ഡവി കുറ്റപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.