'വിദേശ രാജ്യങ്ങൾ ഇപ്പോൾ ഇന്ത്യയെ സഹായിക്കുന്നതിന്​ കാരണക്കാരൻ മോദി'; രാഹുൽ ഗാന്ധിയെ വിമർശിച്ച്​​ അനുരാഗ്​ ഠാക്കൂർ

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യക്ക്​ സഹായവും പിന്തുണയും ലഭിക്കുന്നത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമങ്ങളുടെ ഫലമാണെന്ന്​ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ മോദി സർക്കാരിനെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയെ ഉന്നമിട്ടായിരുന്നു ഠാക്കൂറി​െൻറ പ്രതികരണം. പ്രതിസന്ധി ഘട്ടത്തിൽ രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് അതുമായി മുന്നോട്ട് പോകാമെന്നും ബിജെപി നേതാവ് എ.എൻ.​െഎയോട്​ പറഞ്ഞു.

ആളുകളുടെ ജീവൻ രക്ഷിക്കാനായി പ്രധാനമന്ത്രി ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ട്​. കോവിഡി​െൻറ ആദ്യ തരംഗത്തിൽ നമ്മൾ ഒരുപാട്​ വിദേശ രാജ്യങ്ങളെ സഹായിച്ചു. അതി​െൻറ ഫലമായി പല രാജ്യങ്ങളും ഇപ്പോൾ നമുക്കൊപ്പം നിൽക്കുന്നു. അത്​ അദ്ദേഹത്തി​െൻറ പരിശ്രമങ്ങളുടെ ഫലമാണ്​. പല രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ അടക്കം ഒരുപാട്​ നേതാക്കൻമാർ അവരുടെ പൂർണ്ണപിന്തുണ അറിയിച്ചിട്ടുണ്ട്​. -അനുരാഗ്​ ഠാക്കൂർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Due to PM Modis efforts India getting foreign support amid COVID says Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.