പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ കോലം കത്തിക്കുന്ന ബി.ജെ.പി പ്രവർത്തകർ

വോട്ടർമാർക്ക് നൽകാൻ എത്തിച്ച പണം പൊലീസ് പിടിച്ചെടുത്തു, തട്ടിപ്പറിച്ചോടി ബി.ജെ.പി പ്രവർത്തകർ

സിദ്ധീപേട്ട്: തെലങ്കാനയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ബന്ധുവീട്ടിൽനിന്ന് റെയ്ഡിൽ പിടിച്ചെടുത്ത പണം പ്രവർത്തകർ തട്ടിപ്പറിച്ചോടി. ദുബ്ബാക്കയിൽ ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി രഘുനന്ദൻ റാവുവിന്‍റെ അടുത്ത ബന്ധുവീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണമാണ് പ്രവർത്തകർ തട്ടിപ്പറിച്ചത്.

18.67 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. എന്നാൽ പണവുമായി പുറത്തിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും 12.80 ലക്ഷം രൂപ ബി.ജെ.പി പ്രവർത്തകർ തട്ടിപ്പറിച്ചോടുകയായിരുന്നു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച പണമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

രഹസ്യ വിവരത്തെതുടർന്നാണ് പൊലീസ് പരിശോധനക്ക് എത്തിയത്. പിന്നാലെ രഘുനന്ദന്‍ റാവു സ്ഥലത്തെത്തി. വീടിന് പുറത്ത് പ്രവർത്തകരും തടിച്ചുകൂടി. പിടിച്ചെടുത്ത പണം തുടർനടപടികൾക്കായി കൊണ്ടുപോവുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് പണം തട്ടിപ്പിറിച്ചത്.

ഇതിനിടെ രഘുനന്ദന്‍ റാവുവിനെ പിന്തുണച്ച് സ്ഥലത്തെത്തിയ ബി.ജെ.പി തെലങ്കാന അധ്യക്ഷന്‍ ബാണ്ഡി സജ്ഞയ് കുമാറിനെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തോൽവി ഭയന്നുള്ള സർക്കാർ വേട്ടയാടലാണ് നടക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്.

നവംബര്‍ മൂന്നിനാണ് ദുബ്ബാക്കയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. 

Tags:    
News Summary - Dubbaka bypoll: High drama as police recovers Rs 18.67 lakh from BJP candidate's relative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.