ന്യൂഡൽഹി: മണിപ്പൂർ കലാപത്തീയിൽ എരിഞ്ഞിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ബഹിഷ്കരിക്കുമെന്ന് ഡൽഹി സർവകലാശാല വിദ്യാർഥികളും അധ്യാപകരും.
സർവകലാശാലയുടെ നൂറാം വാർഷികാഘോഷ സമാപനത്തിൽ മുഖ്യാതിഥിയായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി എത്തുന്നത്. രണ്ടു മാസമായ രക്തരൂഷിത കലാപം അരങ്ങേറുന്ന മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരംപോലും ഉരിയാടിയിട്ടില്ലെന്ന് ഇന്ത്യൻ നാഷനൽ ടീച്ചേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.ഇ.സി) ആരോപിച്ചു. ‘‘മണിപ്പൂർ പ്രതിസന്ധിയോടും സർവകലാശാലയിലെ വിദ്യാർഥികളോടും കേന്ദ്ര സർക്കാർ തുടരുന്ന നിസ്സംഗ മനോഭാവത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
മണിപ്പൂരിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ സർക്കാർ നിലപാടിൽ ഏറെ അസ്വസ്ഥരാണ്. മണിപ്പൂരികളെല്ലാം ഈ ദുരന്തത്തിൽ പെട്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപിനെയും അതിജീവനത്തെയും പ്രതിസന്ധിയിലാക്കിയ ദുരന്തത്തിൽ മോദി മൗനം തുടരുന്നത് പരിതാപകരമാണ്’’ -ഐ.എൻ.ടി.ഇ.സി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.