Posted On
date_range Updated On
date_range ഡൽഹി വിമാനത്താവളം തകർക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ സ്വദേശിയായ കൃഷ്ണ മഹ്തോ(38)യെ ഡൽഹിയിലെ കപഷേരയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി മുഴക്കിയതായി മഹ്തോ സമ്മതിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉഷ രംഗ്നാനി പറഞ്ഞു.
പൊലീസ് സംഘം ഏറെ നേരം പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ നമ്പർ ഇയാളുടെ വീട്ടുവിലാസത്തിൽ രജിസ്റ്റർ ചെയ്തതിനാൽ പൊലീസ് ബീഹാറിലെ ഇയാളുടെ സ്ഥലത്തും പരിശോധന നടത്തിയിരുന്നു. ഭീഷണിക്ക് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതാണ് പൊലീസിനെ വലച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.