പ്രതീകാത്മക ചിത്രം

കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് തല മുറിച്ചുമാറ്റി, അരികിൽ വെച്ച് ഉറങ്ങി; യുവാവ് ഗുരുതര നിലയിൽ

തിരുപ്പതി: പാമ്പിന്റെ കടിയേറ്റതിന് പ്രതികാരമായി അതേ പാമ്പിനെ കടിച്ച് തലമുറിച്ചെടുത്ത യുവാവ് ഗുരുതര നിലയിൽ. ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലെ ശ്രീകാളഹസ്തിയിലാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലേക്ക് പോകും വഴി വെങ്കിടേഷ് എന്ന യുവാവിനെ ബ്ലാക്ക് ക്രെയ്റ്റ് ഇനത്തിൽപ്പെട്ട പാമ്പ് കടിക്കുകയായിരുന്നു.നാട്ടുകാർ പറയുന്നത് പ്രകാരം പാമ്പ് കടിച്ചതിൽ കുപിതായ വെങ്കിടേഷ് പാമ്പിനെ പിടികൂടി, അതിന്റെ തല കടിച്ച് മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന്, ചത്ത പാമ്പിനെ വീട്ടിൽ കൊണ്ടുപോയി അരികിൽ വെച്ച് ഉറങ്ങാൻ പോയി.

അർദ്ധരാത്രിയോടെ വിഷം ശരീരത്തിൽ പടർന്നതോടെ വെങ്കിടേഷിന്റെ ആരോഗ്യനില വഷളായി. കുടുംബാംഗങ്ങൾ ഉടൻ തന്നെ യുവാവിനെ ശ്രീകാളഹസ്തിയിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും, സെപ്റ്റംബർ 19ന് നില ഗുരുതരമായതിനെ തുടർന്ന് തിരുപ്പതി റൂയിയ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

Tags:    
News Summary - Drunk Man Bites Off Snakes Head After Attack In Andhra Pradesh, Sleeps Beside It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.