പത്ത് വർഷത്തിനിടെ വിദേശ യാത്രകൾക്കായി പ്രധാനമന്ത്രി മോദി ചെലവഴിച്ചച്ചത് 762 കോടി രൂപ

ന്യൂഡല്‍ഹി: 2015നും 2025നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ക്കായി മാത്രം ചെലവഴിച്ചത് 762 കോടി രൂപയെന്ന് കണക്ക്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചതാണ് ഈ കണക്കുകള്‍.

2026 ഫെബ്രുവരി 13നാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ചെലവും ഒപ്പമുള്ള പ്രതിനിധി സംഘങ്ങളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും വിശദീകരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം രേഖാമൂലമുള്ള മറുപടി നൽകിയത്. 2024ൽ വിദേശ യാത്രകൾക്കായി മോദി ചെലവഴിച്ചത് 100 കോടി രൂപയിലധികമായിരുന്നെങ്കിൽ, 2025ൽ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ആഫ്രിക്ക, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ മോദി പര്യടനം നടത്തിയപ്പോൾ അത് 175 കോടി രൂപ കവിഞ്ഞതായി മറുപടിയിൽ പറയുന്നു.

2015ല്‍ 91.5 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത്. കോവിഡ് മഹാമാരിയുടെ കാലമായതിനാല്‍ 2020ല്‍ വിദേശയാത്രകള്‍ നടത്തിയില്ല. ആ വര്‍ഷം തുകയൊന്നും ചെലവഴിച്ചിട്ടില്ല. 2024, 2025 വര്‍ഷങ്ങളിലാണ് യാത്രാ ചെലവ് 100 കോടി കടന്നത്.

2015 ൽ യാത്രക്കായി 91.5 കോടി, 2016ൽ 33.22 കോടി, 2017ൽ 44.27 കോടി, 2018ൽ 51.46 കോടി, 2019ൽ 71.76 കോടി, 2021ൽ 36.11 കോടി, 2022ൽ 55.82 കോടി, 2023ൽ 93.63 കോടി, 2024ൽ 109.51 കോടി, 2025ൽ 175.19 കോടി എന്നിങ്ങനെയാണ് കണക്ക്. 2020 കോവിഡ് കാലത്ത് പ്രധാനമന്ത്രി യാത്രകളൊന്നും നടത്തിയിട്ടില്ല.

യാത്രകളിലെ ആതിഥേയത്വ ചെലവുകളുടെ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിക്കുക. സുരക്ഷാ ക്രമീകരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമ സംഘം, ലോജിസ്റ്റിക്സ് എന്നിവക്കാണ് നമുക്ക് കൂടുതലും ചെലവ് വരുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2014 മെയ് മുതൽ 27 നും 72 നും ഇടയിലുള്ള പ്രതിനിധി സംഘമാണ് പ്രധാനമന്ത്രിയെ അനുഗമിച്ചുകൊണ്ടിരുന്നത്. 2025 ൽ അഞ്ച് രാജ്യങ്ങൾ സന്ദർശിച്ച യാത്രയിൽ 95 അംഗങ്ങളുണ്ടായിരുന്നുവെന്നും മന്ത്രാലയത്തിന്റെ മറുപടിയിൽ പറയുന്നു.

Tags:    
News Summary - PM Modi spent Rs 762 crore on foreign trips in 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.