മയക്കുമരുന്ന് കടത്തുകാർക്കെതിരെ ശക്തമായ നടപടി -അമിത് ഷാ

ന്യൂഡൽഹി: മയക്കുമരുന്ന് കടത്തുകാരെ വെറുതെ വിടി​ല്ലെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അത്യാര്‍ത്തിക്കുവേണ്ടി യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചെറിയുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച കാണിക്കില്ല. മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കുമെന്നും അമിത് ഷാ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

ലഹരി വിമുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിന് കൃത്യമായ പരിശോധനകൾ ഏർപ്പെടുത്തി ഇത്തരം വിപത്തിനെതിരായുള്ള പോരാട്ടം തുടരും. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മുകൾതട്ട് മുതൽ താഴെ തട്ടുവരെയുള്ള ശൃംഖല ഇല്ലാതാക്കിയതിൽ 12 വ്യത്യസ്ത കേസുകളിൽ 29 പേരെ കോടതികൾ ശിക്ഷിച്ചിട്ടുണ്ട്.

മയക്കുമരുന്ന് ശൃംഖല ഇല്ലാതാക്കുന്നതിന് സർക്കാർ സ്വീകരിച്ച നയത്തിന്റെ വിജയമാണിത്. അഹ്മദാബാദ്, ഭോപാൽ, ചണ്ഡിഗഢ്, കൊച്ചി, ഡെറാഡൂൺ, ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, കൊൽക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിൽ നിരവധി മയക്കുമരുന്ന് കടത്തുകാർ​ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ‌.സി‌.ബി) പിടിയിലായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Drug Trafficking and National Security’ in New Delhi Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.