സ്ഥാനം തെറിച്ച ഗോവ മന്ത്രി ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽനിന്ന് രാജിവെക്കുമെന്ന്
പനാജി: ഗോവയിലെ മനോഹർ പരീകർ മന്ത്രിസഭയിൽനിന്ന് പുറത്തായ ഫ്രാൻസിസ് ഡിസൂസ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽനിന്ന് രാജിവെക്കും. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം തിരിച്ചെത്തിയാലുടൻ രാജിവെക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നും അറിയിച്ചു.
മനോഹർ പരീകർ അസുഖബാധിതനായി ന്യൂഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുകയാണ്. ഡിസൂസയും മറ്റൊരു മന്ത്രിയായ പണ്ഡുരങ്ക് മഡ്കൈകറുംകൂടി അസുഖബാധിതരായി ചികിത്സാവശ്യാർഥം സംസ്ഥാനം വിട്ട സാഹചര്യത്തിൽ ഭരണസ്തംഭനം എന്ന വിമർശനം പ്രതിപക്ഷവും ഘടകകക്ഷികളും ഉയർത്തി. ഇത് മറികടക്കാനാണ് അസുഖബാധിതരായ രണ്ടു മന്ത്രിമാരെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്.
പകരം ബി.ജെ.പി എം.എൽ.എമാരായ മിലിന്ദ് നായ്കും നിലേഷ് കബ്രാലും മന്ത്രിസഭയിലെത്തിയിരുന്നു. എന്നാൽ, ബി.ജെ.പി നേതൃത്വത്തിെൻറ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഡിസൂസ. സർക്കാറിലോ പാർട്ടിയിലോ ഇനിയൊരു സ്ഥാനവും ഏറ്റെടുക്കില്ലെന്നാണ് അേദ്ദഹം അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.