പാർലമെന്റ് ഉദ്ഘാടനം: ഡൽഹിയിൽ വൻ സുരക്ഷ

ന്യൂഡൽഹി: പുതിയ പാർല​മെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ. ആയിരക്കണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വിവിധ ലെയറുകളുള്ള ബാരിക്കേഡുകളും മറ്റും പാർലമെന്റിനു സമീപത്ത് തയാറാക്കിയിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ വനിതാ ഖാപ്പ് പഞ്ചായത്ത് പുതിയ പാർലമെന്റ് പരിസരത്ത് നടത്തുമെന്ന് ​പ്രഖ്യാപിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

കൂടാതെ, ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും ശക്തമായി നടക്കുന്നുണ്ട്. പുതിയ പാർലമെന്റിന് രണ്ടു കിലോമീറ്റർ അകലെയാണ് ഗുസ്തി താരങ്ങൾ സമരം നടത്തുന്ന ജന്തർ മന്തിറുള്ളത്. അവിടെയും പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വനിതാ ഖാപ്പ് പഞ്ചായത്ത് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ജന്തർ മന്തിറിലേക്ക് കർഷക സംഘടനകളെയും മറ്റുള്ളവരെയും കടത്താതിരിക്കാൻ വേണ്ട നടപടികൾ പൊലീസ് ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കു പോലും ശക്തമായ പരിശോധനകൾക്ക് ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്.

ഒരു പ്രതിഷേധക്കാരെയും പുതിയ പാർലമെന്റ് പരിസരത്തേക്ക് എത്താൻ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ഖാപ്പ് പഞ്ചായത്തിന് അനുമതിയിലെലന്നും​ പൊലീസ് വ്യക്തമാക്കി. എന്നാൽ ഉദ്ഘാടന ചടങ്ങ് നടക്കുന്ന 12 മണിയോടെ എന്ത് വിലകൊടുത്തും പാർലമെന്റിന് സമീപത്ത് വനിതാ ഖാപ്പ് പഞ്ചായത്ത് നടത്തുമെന്ന് തന്നെയാണ് ഗുസ്തി താരങ്ങളുടെ നിലപാട്.

നഗരത്തിൽ ഉടനീളം പൊലീസ് പട്രോളിങ് നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വ്യാപകമായി പൊലീസസ് പിക്കറ്റുകളും അതിർത്തികളിൽ കർശന പരിശോധനയും നടത്തുന്നുണ്ട്.

ഓൾഡ് ബാവാനയിലെ പ്രൈമറി ഗേൾസ് സ്കൂളിൽ താത്കാലിക ജയിലൊരുക്കാൻ അനുമതി നൽകണമെന്ന് പൊലീസ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധിക്കുകയും സംശയാസ്പദമായ ഒരു വാഹനവും സമര സ്ഥലത്തേക്കോ പാർലമെന്റ് പരിസരത്തേക്കോ കടത്തിവിടുന്നില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - Drones, Heavy Security In Delhi On New Parliament Building Opening Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.