പ്രതീകാത്മക ചിത്രം
നോയ്ഡ: യു ടേൺ എടുക്കുന്നടിനിടെ കാറിന് തീപിടിച്ച് യാത്രക്കാരന്‍ മരിച്ചു. തിങ്കളാഴ്ച നോയ്ഡ സെക്ടർ 59 മെട്രോ സ്റ്റേഷനിലാണ് ടൊയോട്ട കൊറോള ആൾട്ടിസിന് തീപിടിച്ചത്.
കാർ ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. അപകടവാർതത്തയറിഞ്ഞ ഉടൻ അഗ്നിരക്ഷാസേന എത്തിയെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല.
മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.