Posted On
date_range Updated On
date_range മുംബൈയിൽ 40 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു
മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് 40 കോടി വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്തു. ഡറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) ആണ് എട്ടു കിലോഗ്രാം വരുന്ന ഹെറോയിൻ പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്നുമായി യാത്രക്കാർ മുംബൈയിൽ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ആർ.ഐ കസ്റ്റംസ് വിദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. യാത്രക്കാരുടെ കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് നാലു കിലോയുടെ രണ്ട് പാക്കറ്റുകളിലായി ഹെറോയിൻ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.