ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറൽ വി.എസ്. അരുണാചലം നിര്യാതനായി

ന്യൂഡൽഹി: ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറൽ വി.എസ്. അരുണാചലം (87) യു.എസിലെ കാലിഫോർണിയയിൽ നിര്യാതനായി. ന്യൂമോണിയ, പാർകിൻസൻസ് രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. കുടുംബാംഗങ്ങളാണ് മരണവിവരം അറിയിച്ചത്.

ഭാഭ ആറ്റമിക് റിസർച്ച് സെന്റർ, നാഷനൽ എയ്റോനോട്ടിക്കൽ ലാബ്, ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലാബ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ബംഗളൂരു കേന്ദ്രമായുള്ള സെൻറർ ഫോർ സയൻസ്, ടെക്നോളജി ആൻഡ് പോളിസി സ്ഥാപക ചെയർമാനാണ്.

1982-92 കാലത്ത് പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു. ശാന്തിസ്വരൂപ് ഭട്നഗർ അവാഡ്, പദ്മഭൂഷൺ, പദ്മവിഭൂഷൺ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഉൾപ്പെടെ പ്രമുഖർ അരുണാചലത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റ്, എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി, അഡ്വാൻസ്ഡ് ടെക്നോളജി വെസൽ, ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽസ് ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ്. ശാസ്ത്ര-സാങ്കേതിക രംഗത്തെ സംഭാവനകൾ മുൻനിർത്തി 2015ൽ ഡി.ആർ.ഡി.ഒയുടെ ലൈഫ്ടൈം അചീവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: മീന. മക്കൾ: രഘു, മാളവിക, രാമു.

Tags:    
News Summary - DRDO former Director General V.S. Arunachalam passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.