മുംബൈ: ഡോ. പായൽ തഡ്വിക്ക് നേരെയുണ്ടായ ജാതീയ അധിക്ഷേപത്തെ പൊലിസ് അർഹിക്കുന്ന ഗൗ രവത്തിൽ എടുക്കുകയൊ പായലിനെ ജാതീയമായി അധിക്ഷേപിച്ച സീനിയർ വനിത ഡോക്ടർമാർ ക്ക് എതിരെ കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തുകയൊ ചെയ്തിട്ടില്ലെന്ന് മഹാരാഷ്ട്ര പട്ടിക ജാതി പട്ടിക വർഗ്ഗ കമിഷെൻറ ആക്ഷേപം. 1989 ലെ എസ്.സി-എസ്.ടി നിയമത്തിലെ 3(1) വകുപ്പ് മാത്രമാണ് അറസ്റ്റിലായ സീനിയർ ഡോക്ടർമാർ ഹേമ അഹൂജ, അങ്കിത ഖണ്ഡെൽവാൽ, ഭക്തി മെഹറെ എന്നിവർക്ക് എതിരെ പൊലിസ് ചുമത്തിയത്. കൊടിയ പീഡനമാണ് പായൽ നേരിട്ടതെന്നും ആത്മഹത്യക്ക് തൊട്ടുമുമ്പ് ഒാപറേഷൻ തിയ്യറ്ററിൽ വെച്ച് ഡോക്ടർമാർ പായലിനെ അധിക്ഷേപിച്ചതിന് സാക്ഷികളായ രോഗികളും സഹ ഡോക്ടർമാരും മൊഴി നൽകിയതായും കമിഷൻ അംഗങ്ങൾ പറഞ്ഞു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് അറസ്റ്റിലായവർക്ക് എതിരെ കഴിഞ്ഞ വർഷം ഭേദഗതി വരുത്തിയ എസ്.സി-എസ്.ടി നിയമത്തിലെ 3 (2) വകുപ്പടക്കം ചുമത്താമെന്ന് സമിഷൻ ചൂണ്ടിക്കാട്ടി. 10 വർഷം മുതൽ ജീവപര്യന്ത്യം വരെ സിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
അതെസമയം, അറസ്റ്റിലായ ഹേമ, അങ്കിത, ഭക്തി എന്നിവരെ മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ഏറ്റുവാങ്ങി. മൂവരെയും അടുത്ത 10 വരെ കോടതി േകാടതി റിമാൻറ് ചെയ്തു. പായലിനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും തൊഴിൽപരമായ വീഴ്ചയെ തുടർന്ന് ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റിലായവർ അവകാശപ്പെട്ടു. പായലും ഭർത്താവ് ഡോ. സൽമാനും തമ്മിൽ അകൽചയിലായിരുന്നുവെന്നും അതാകാം ആത്മഹത്യക്ക് കാരണമെന്നും അത് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ, കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന് ഡോ. സൽമാൻ ആരോപിച്ചു. ആദ്യ പ്രവേശന പരീക്ഷയിൽ ലാത്തുരിൽ പ്രവേശനം ലഭിച്ച പായൽ തന്നെ കാണാൻ രണ്ടാമതും പരീക്ഷ എഴുതി മുംബൈയിൽ പ്രവേശനം നേടുകയായിരുന്നുവെന്ന് സൽമാൻ പറഞ്ഞു. കൂപ്പർ ഹോസ്പിറ്റലിൽ ജോലിയുള്ള സൽമാൻ ബൈഖുളയിലാണ് താമസം.
ൃഎന്നാൽ, പായൽ ഹോസ്റ്റലിലായിരുന്നു. രാത്രി വൈകിയും ജോലിചെയ്യുന്നതിനാലാണ് പായൽ ഹോസ്റ്റലിൽ താമസിച്ചതെന്നും ഇടക്കിടെ അവളെ നേരിൽകാണുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടെന്നും സൽമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.