ഡോ. ഹാനി ബാബുവിന് ബെൽജിയം യൂനിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്

ഭീ​മ-​കൊ​റേ​ഗാ​വ്​ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൽ​ഗാ​ർ പ​രി​ഷ​ത്ത്​ കേ​സി​ൽ ജയിലിലടക്കപ്പെട്ട മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളി​യു​മാ​യ ഡൽഹി യൂനിവേഴ്സിറ്റി മുൻ പ്രഫസർ ഡോ. ഹാനി ബാബുവിന് ബെൽജിയത്തിലെ ഘെന്റ് സർവകലാശാലയുടെ ഹോണററി ഡോക്ടററേറ്റ്.

ഹാനി ബാബുവിന്റെ പേര് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്ത യൂനിവേഴ്‌സിറ്റിയിലെ ആർട്‌സ് ആൻഡ് ഫിലോസഫി വിഭാഗം, അക്കാദമിക സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളും ഭാഷാപരമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രതിബദ്ധതയും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ തുല്യതക്ക് വേണ്ടിയുള്ള ശ്രമങ്ങളും എടുത്തുപറഞ്ഞതായി ഭാര്യ ജെനി റൊവേന പറഞ്ഞു.

ഡോക്ടറേറ്റ് ബിരുദം സർവകലാശാലയുടെ വാർഷിക ദിനമായ മാർച്ച് 24ന് കൈമാറും. ജർമൻ ഭാഷ വിഭാഗത്തിലെ അസോസിയറ്റ് പ്രഫസർ ഡോ. ആനി ബ്രെയ്റ്റ്ബാർത്ത് ഹാനി ബാബുവിനായി ഇത് ​ഏറ്റുവാങ്ങും. ഹാനി ബാബുവിന് പുറമെ യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രിയ, നെതർലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ആറ് ഗവേഷകരും ഹോണററി ബിരുദം ഏറ്റുവാങ്ങും.

ഭീ​മ-​കൊ​റേ​ഗാ​വ്​ സം​ഭ​വ​ത്തി​​ന്റെ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​ണെ​ന്നും മാ​വോ​വാ​ദി ആ​ശ​യ​ത്തി‍​ന്റെ പ്ര​ചാ​ര​ക​നാ​ണെ​ന്നുമാണ് എ​ൻ.ഐ.​എ ഹാനി ബാബുവിനെതിരെ ഉന്നയിച്ച ആ​രോ​പണം. തെ​ലു​ഗു ക​വി വ​ര​വ​ര റ​വു അ​ട​ക്കം കേസിൽ പ്ര​തി​ചേർക്കപ്പെട്ടവരാണ്.

Tags:    
News Summary - Dr. Hany Babu receives Honorary Doctorate from the University of Belgium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.