തന്റെ കുട്ടിയല്ലെന്ന് സംശയം; യു.പിയിൽ ഒരു​ വയസ്സുള്ള മകനെ കൊലപ്പെടുത്തി

ബഹ്‌റൈച്ച് (ഉത്തർ പ്രദേശ്): കുട്ടി തന്റേതല്ലെന്ന സംശയത്തെ തുടർത്ത് ഉത്തർ പ്രദേശിൽ പിതാവ് ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് പ്രദേശത്തെ നടുക്കിയ സംഭവം.

കുട്ടിയെ അബോധാവസ്ഥയിൽ കണ്ട ഭാര്യയുടെ പരാതിയെ തുടർന്നാണ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് സുജിത്ത് സംശയ രോഗിയായിരുന്നുവെന്നും കുട്ടി തന്റേതല്ലെന്ന് നിരന്തരം പറയാറുണ്ടെന്നും ഭാര്യ പൊലീസിന് മൊഴി നൽകി.

വെള്ളിയാഴ്ചയാണ് കൊലപാതകക്കുറ്റം ചുമത്തി സുജിത്തി​നെ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് അയച്ചതായും അന്വേഷണം നടക്കുന്നതായും എസ്.എച്ച്.ഒ സംഷേർ ബഹാദൂർ സിംഗ് പറഞ്ഞു. 

Tags:    
News Summary - Doubt that it is not his child; A one-year-old son was killed in U.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.