നോട്ട്​ നിരോധനം: കള്ളമാർ കള്ളപ്പണം​ വെളുപ്പിച്ചെന്ന്​​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: നോട്ട്​ നിരോധനം മൂലം കള്ളമാർ കള്ളപ്പണം വെളുപ്പിച്ചെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കുറച്ച്​ വൻ വ്യവസായികൾക്ക്​ വേണ്ടിയാണ്​ മോദിയുടെ ​നോട്ട്​ നിരോധനമെന്നും രാഹുൽ കുറ്റപ്പെടുത്തി.

എവിടെ നിന്നാണ്​ നോട്ട്​ നിരോധനമെന്ന ആശയം മോദിക്ക്​ ലഭിച്ചതെന്ന്​ അറിയില്ല. ആർ.ബി.​െഎക്കോ സാമ്പത്തിക ശാസ്​ത്രജ്ഞർക്കോ ഇതിനെ കുറിച്ച്​ അറിവുണ്ടായിരുന്നില്ലെന്ന്​ രാഹുൽ പറഞ്ഞു. മുൻ ആർ.ബി.​െഎ ഗവർണർ രഘുറാം രാജൻ  തീരുമാനത്തിന്​ എതിരായിരുന്നെന്ന കാര്യവും രാഹുൽ ചൂണ്ടിക്കാട്ടി.

പഴയ 500,1000 രൂപയുടെ ഡിസൈനുകൾ മോദിക്ക്​ ഇഷ്​ടപ്പെട്ടില്ലായിരിക്കാം ഇതാവും നോട്ട്​ നിരോധക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന്​ രാഹുൽ ഗാന്ധി പരിഹസിച്ചു. 90 ശതമാനം കള്ളപ്പണവും ഭൂമി, സ്വർണം, സ്വിസ്​ ബാങ്ക്​ എന്നിവയിലാണ്​ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 

Tags:    
News Summary - Don’t know how demonetisation idea entered PM Modi’s mind: Rahul Gandhi–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.