വാദങ്ങൾ ആവർത്തിക്കരുത്​; ശിവകുമാറി​െൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി

ന്യൂഡൽഹി: കർണാടക കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാറി​​​​െൻറ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക ്​ടറേറ്റി​​​​െൻറ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്​റ്റിസ്​ ആർ.എഫ്​ നരിമാൻ, എസ്​.രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബ െഞ്ചാണ്​ ആവശ്യം തള്ളിയത്​.

ചിദംബരത്തി​നെതിരായ ഹരജിയിൽ സമർപ്പിച്ച വാദഗതികൾ അതേപടി ഡി.കെ ശിവകുമാറി​​​​െൻറ കേസിലും ഇ.ഡി ആവർത്തിച്ചു. ശിവകുമാറിനെ മുൻ ആഭ്യന്തരമന്ത്രിയെന്നാണ്​ ഹരജിയിൽ ഇ.ഡി വിശേഷിപ്പിച്ചത്​. ചിദംബരത്തിനെതിരെ ഉന്നയിച്ച പരാതി അതേപടി ശിവകുമാറി​​െൻറ ഹരജിയിലും ആവർത്തിക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ്​ ഇ.ഡിയുടെ ഹരജി തള്ളിയിത്​.

ആദായ നികുതി വകുപ്പ്​ എടുത്തിരിക്കുന്ന കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ശിവകുമാർ നൽകിയ ഹരജിയും കോടതി പരിഗണിച്ചു. ഹരജിയിൽ ആദായ നികുതി വകുപ്പിന്​ കോടതി നോട്ടീസയച്ചു.

Tags:    
News Summary - Don’t copy-paste argument from Chidambaram’s case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.