മഷി പുരട്ടരുതെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ

ന്യൂഡൽഹി: വരുന്ന മാസങ്ങളിൽ പല സംസ്​ഥാനങ്ങളിലും തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാൽ നോട്ടു മാറ്റു​േമ്പാൾ വിരലിൽ മഷി പുരട്ടുന്നത് ​നിർത്തലാക്കണമെന്ന്​ തെ​രഞ്ഞെടുപ്പ്​ കമ്മീഷൻ. വിരലിൽ മഷി പുരട്ടുന്നത്​ അനുവദിക്കരുതെന്നാവശ്യപ്പെട്ട്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ ധനമന്ത്രാലയത്തിന്​ കത്തെഴുതിയിരുന്നു.

കഴിഞ്ഞദിവസമാണ്​ ​അസാധുനോട്ട്​ മാറ്റാൻ വരുന്നവരുടെ വിരലിൽ മഷി പുരട്ടാൻ സർക്കാർ തീരുമാനിച്ചത്​. ചില സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഉള്ളതിനാൽ വലതുകൈയിലെ വിരലിലാണ്​ മഷി പുരട്ടുക എന്നായിരുന്നു അറിയിച്ചിരുന്നത്​. അക്കൗണ്ടുള്ള ബാങ്കിൽ നിന്ന്​ പണം മാറ്റുന്നതിന്​ മഷി പുരട്ടൽ ഒഴിവാക്കുകയും ചെയ്​തിരുന്നു.

ഒരേ ആളുകൾ പല തവണ വന്ന്​ പണം മാറുന്നുണ്ടെന്നും സാധാരണക്കാരെ ഉപയോഗിച്ച്​ കള്ളപ്പണം ഇതുപോലെ വെളുപ്പിക്കു​ന്നുണ്ടെന്നും ആ​േരാപിച്ചാണ്​ മഷി പുരട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നത്​.

Tags:    
News Summary - Don't Use Indelible Ink in Banks: Election Commission To Finance Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.