ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.