ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്ര ബിന്ദുക്കളിലൊന്നായ ജാമിഅ മിലിഅ ഇസ്ലാമി യ സർവകലാശാല കാമ്പസിൽ അധികൃതർ സമരങ്ങൾ വിലക്കി.
ദൈനംദിന അക്കാദമിക പ്രവർത്തനങ്ങൾക്ക് തടസ്സവും അസൗകര്യവും സ ൃഷ്ടിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങൾ, സമരാഹ്വാന യോഗങ്ങൾ, പ്രകടനങ്ങൾ, കൂട്ടംചേരൽ, പ്രസംഗങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ജാമിഅ കാമ്പസിനുള്ളിൽ പാടില്ലെന്ന് സർവകലാശാല രജിസ്ട്രാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
സർവകലാശാലയുടെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടുന്ന രീതിയിൽ വെളിയിൽ നിന്നുള്ള ആരെങ്കിലും അനധികൃതമായി കാമ്പസിനുള്ളിലേക്ക് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിദ്യാർഥികൾ അപ്പോൾ തന്നെ അധികൃതരെ അറിയിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. ക്ലാസുകളും പരീക്ഷകളും അച്ചടക്കപരമായി നടത്തുന്നതിന് വിദ്യാർഥികൾ പിന്തുണക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.