എന്റെ അധികാരത്തിൽ കൈകടത്തരുത്; അഭിഭാഷകന് താക്കീതുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകന് താക്കീത് നൽകി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് അഭിഭാഷകൻ അഭ്യർഥിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസി​ന്റെ പരാമർശം.

ഏപ്രിൽ 17ന് ലിസ്റ്റ് ചെയ്ത കേസ് നേരത്തെ പരിഗണിക്കുന്നതിനായി മ​റ്റൊരു ബെഞ്ചിലേക്ക് മാറ്റികൂടെയെന്നായിരുന്നു അഭിഭാഷകൻ ചോദിച്ചത്. അഭിഭാഷകന്റെ അഭ്യർഥനയിൽ അസ്വസ്ഥനായ ചീഫ് ജസ്റ്റിസ് തന്റെ അധികാര പരിധിയിൽ കൈ കടത്തരുതെന്ന് അദ്ദേഹത്തെ താക്കീത് ചെയ്തു.

നിങ്ങളുടെ കേസ് പരിഗണിക്കുന്ന തീയതി 17 ആണ്. നേരത്തെയുള്ള തീയതി ലഭിക്കുന്നതിനായി അത് വേറെ എവിടെയും പരാമർശിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒടുവിൽ ചീഫ് ജസ്റ്റിസിന് മുമ്പാകെ അഭിഭാഷകൻ ക്ഷമാപണം നടത്തുകയായിരുന്നു. ഇതിന് മറുപടിയായി തന്നോടും ക്ഷമിക്കണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് 17നാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇതിൽ മാറ്റമുണ്ടാവില്ലെന്നും വ്യക്തമാക്കി.

Tags:    
News Summary - ‘Don’t mess around with my authority’: CJI DY Chandrachud tells lawyer seeking early listing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.