പ്രതീകാത്മക ചിത്രം
ജയ്പൂർ: ക്രിസ്മസ് ആഘോഷത്തിൽ കുട്ടികളെ സാന്‍റയുടെ വേഷം ധരിക്കാൻ നിർബന്ധിക്കരുതെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി രാജസ്ഥാനിലെ ശ്രീഗംഗാനഗർ വിദ്യാഭ്യാസ ഡിപ്പാർട്മെന്‍റ്. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന് 22ന് അഡീഷണൽ ജില്ലാ വിദ്യഭ്യാസ ഓഫിസർ അശോക് വദ്വ ഉത്തരവിട്ടിരുന്നു. ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സമ്മർദ്ദം നൽകരുതെന്ന് അദ്ദേഹം നിർദേശിച്ചു.
രക്ഷാകർത്താക്കളുടെ സമ്മതത്തോടെ പരിപാടികളിൽ പങ്കെടുക്കുന്നതിൽ തടസമില്ല. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ നിർബന്ധിക്കുകയോ രക്ഷിതാക്കൾക്കുമേൽ സമ്മർദ്ദം ചെലുത്തുകയോ ചെയ്താൽ സ്കൂൾ മാനേജ്മെന്‍റായിരിക്കും ഉത്തരവാദിയെന്നും അശോക് വദ്വ പറഞ്ഞു. ഡിസംബർ 25 വീർ ബലി ദിവസ് ആയികൂടി ആചരിക്കുന്നതിനാൽ ആഘോഷങ്ങളിൽ സ്കൂളികൾ സമതുലിത പാലിക്കണമെന്നും ഓഫീസർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.