ന്യൂഡൽഹി: അമൃത്പാൽ സിങ് മോഗയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നകാര്യം സംബന്ധിച്ച് വിവരം ലഭിച്ച ഉടൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ഗുരദ്വാരയുടെ വിശുദ്ധി നശിപ്പിക്കരുതെന്നും വെടിയുതിർക്കരുതെന്നും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഗുരുദ്വാരയിൽ ബർഗാരിയിലും ബെഹ്ബൻ കാലനിലുമുണ്ടായതുപോലെ പ്രശ്നങ്ങളുണ്ടാകരുത്. അത് വർഷങ്ങളോളം സംസ്ഥാനത്തെ വേട്ടയാടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിയുതിർക്കരുതെന് അദ്ദേഹം ഉത്തരവിട്ടു. പൊലീസ് ഗുരുദ്വാരക്കുള്ളിലേക്ക് കടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. -മന്നിന്റെ സഹായി മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമം മുഴുവൻ പൊലീസ് വളയുന്നതിനെ കുറിച്ച് ഡി.ജി.പി പറഞ്ഞപ്പോൾ, കനത്ത പൊലീസ് സുരക്ഷയൊരുക്കാം, എന്നാൽ ആളുകളെ പരിഭ്രാന്തരാക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. അതിനാലാണ് പൊലീസുകാരെ സിവിൽ ഡ്രസിൽ വിന്യസിക്കാൻ തീരുമാനിച്ചത്. -സഹായി മാധ്യമങ്ങളോട് വ്യക്തമാക്കി.
അമൃത്പാലിന്റ ബന്ധങ്ങളെല്ലാം തകർത്തു കഴിഞ്ഞുവെന്നും പ്രധാനഭാരവാഹികളെല്ലാം അറസ്റ്റിലായെന്നും സഹായി കൂട്ടിച്ചേർത്തു. അതോടെ അമൃത്പാലിന് സഹായം ലഭിക്കാതെയായി. കൂടടാതെ അപരിചിതരെ സ്വകാര്യ വാഹനങ്ങളിൽ കയറ്റുന്ന പരിപാടി ആളുകൾ നിർത്തിയെന്നും സഹായി വ്യക്തമാക്കി.
ഗ്രാമം മുഴുവൻ പൊലീസ് വളഞ്ഞ ശേഷം അവർ അമൃത്പാലിന് വിവരം കൈമാറുകയും രക്ഷപ്പടാനുള്ള ശ്രമം ഗുരുതര പ്രത്യാഘാത്തിനിടയാക്കുമെന്നും റിയിച്ചു. തുടർന്ന് അമൃത് പാൽ ജർണൈൽ സിങ്ങിന്റെ ചിത്രത്തിനു സമീപം നിന്ന് കീഴടങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിഡിയോ എടുത്തു. തുർന്ന് പുലർച്ചെ 6.45 ഓടെ ഗുരുദ്വാരയിൽ നിന്നിറങ്ങി വന്ന് അറസ്റ്റ് വരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.