ദരിദ്ര സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് നിതീഷ് കുമാർ; ബിഹാറിൽ പാകിസ്താൻ ഉണ്ടാക്കരുതന്ന് ബി.ജെ.പി

പാട്ന: കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാർ ദരിദ്ര സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രചാരണത്തിൽ മാത്രമാണ് ശ്രദ്ധയൂന്നുന്നതെന്നും വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എല്ലാ ദരിദ്ര സംസ്ഥാനങ്ങൾക്കും കിട്ടേണ്ട പ്രത്യേക പദവി ദീർഘകാലം ആവശ്യപ്പെട്ടിട്ടും ബിഹാറിന് ലഭ്യമായില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രചാരണം മാത്രമല്ലാതെ, ദരിദ്ര സംസ്ഥാനങ്ങൾക്ക് ഗുണകരമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? -നിതീഷ് ചോദിച്ചു.

സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ 200 ഉർദു തർജമക്കാർക്കും ​സ്റ്റെനോഗ്രാഫർമാർക്കും ജോലിക്കുള്ള അപ്പോയ്ൻറ്മെന്റ് ലെറ്റർ നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളും ദലിതുകളും ഉൾപ്പെടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ നടത്തുന്ന പ്രയത്നങ്ങൾ അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന ബി.ജെ.പി നിതീഷിന്റെ നടപടിയെ വിമർശിച്ചു. എല്ലാ സ്കൂളിലും ഉർദു ടീച്ചർമാരെ നിയമിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ബിഹാർ നിയമസഭയിൽ ഉർദു അറിയുന്നവർ വേണമെന്ന ആവശ്യം എന്തുകൊണ്ടാണ്? ഇനി ഉർദു പരിഭാഷകരെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിയമിക്കും. -സംസ്ഥാന ബി.ജെ.പി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു.

'ബിഹാറിലെ മുസ്‍ലീം ഭൂരിപക്ഷ ജില്ലകളിൽ ദലിതുകളുടെയും മറ്റ് പിന്നാക്ക വിഭാഗക്കാരുടെയും ജീവിതം ദുരിതത്തിലാണ്. സഹോദരാ, ബിഹാറിൽ പാകിസ്താൻ ഉണ്ടാക്കരുത്. നിങ്ങൾ സ്വയം പാകിസ്താനിലേക്ക് പോകൂ' - നിഖിൽ പറഞ്ഞു. 

Tags:    
News Summary - "Don't Create Pak In Bihar": BJP Slams Nitish Kumar Over Urdu Hires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.