അഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വർധിക്കുന്നു​െവന്ന്​ വ്യോമയാനമ​ന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത്​ അഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഉയരുകയാണെന്ന്​ വ്യോമയാന മന്ത്രാലയം. 91,000 പേരാണ്​ തിങ്കളാഴ്​ച അഭ്യന്തര വിമാനയാത്ര നടത്തിയതെന്ന്​ വ്യോമയാന മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

അഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ ക്രമാനുഗതമായ വളർച്ചയുണ്ടാവുന്നുണ്ടെന്നും മന്ത്രാലയം ട്വിറ്റിൽ വ്യക്​തമാക്കിയിട്ടുണ്ട്. 961 വിമാനങ്ങളാണ്​ തിങ്കളാഴ്​ച രാജ്യത്ത് സർവിസ്​​ നടത്തിയത്​. 1,82,067 യാത്രക്കാരാണ്​ വിമാനത്താവളങ്ങളിലെത്തിയത്​. ഇതിൽ 91,959 പേരും അഭ്യന്തര യാത്രക്കായാണ്​ എത്തിയത്​.

മാർച്ച്​ 25ന്​ രാജ്യവ്യാപകമായി ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ വിമാന സർവിസുകൾ നിർത്തിയത്​. മെയ്​ 25നാണ്​ അഭ്യന്തര വിമാന സർവിസുകൾ പുനഃരാരംഭിച്ചത്​. 

Tags:    
News Summary - Domestic aviation sees jump amid COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.