ഡോക്യുമെൻററി ഡയറക്ടർ ദിവ്യ ഭാരതി അറസ്റ്റിൽ
ചെന്നൈ: ഡോക്യുമെൻററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതിയെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. 2009 ൽ മധുരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നതാണ് കേസ്.
അണ്ണാ സർവകലാശാലയിൽ നിയബിരുദ വിദ്യാർഥിയായിരുന്ന ദിവ്യ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷനിൽ (െഎസ)പ്രവർത്തിച്ചിരുന്നു. മധുരയിൽ െഎസയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ദിവ്യ മടകുളത്തെ ദലിത് ഹോസ്റ്റലുകളുടെ ശോചനീയാവസ്ഥക്കെതിരെ വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഹോസ്റ്റലിൽ വിദ്യാർഥി പാമ്പു കടിയേറ്റ് മരിച്ചതിനെ തുടർന്നാണ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം സംഘടിപ്പിച്ചത്.
മരിച്ച വിദ്യാർഥി യുടെ കുടുംബത്തിന് ധനസഹായം നൽകുക, ദലിത് വിദ്യാർഥികളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യവുമായി ദിവ്യയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ജനറൽ ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി ധർണ നടത്തുകയും ചെയ്തു.
കക്കൂസ് മാലിന്യം വൃത്തിയാക്കുന്ന തോട്ടിപ്പണിക്കാരെ കുറിച്ച് ദിവ്യ സംവിധാനം ചെയ്ത ‘കക്കൂസ്’ എന്ന ഡോക്യുമെൻററി രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
അണ്ണാ സർവകലാശാലയിലെ ദിണ്ഡിഗൽ കാമ്പസിൽ കക്കൂസ് മാലിന്യം വൃത്തിയാക്കുന്ന 15 ഒാളം തൊഴിലാളികളെ കുറിച്ചുള്ള വിഡിയോ ദിവ്യ പുറത്തുവിട്ടിരുന്നു. കാമ്പസിൽ കരാർ അടിസ്ഥാനത്തിൽ കക്കൂസ് മാലിന്യങ്ങൾ വൃത്തിയാക്കുന്നവർക്ക് പ്രതിമാസം 5000 രൂപയാണ് ശമ്പളമായി നൽകിയിരുന്നത്. ഇൗ തൊഴിലാളികളെ സർവകലാശാല ഡീൻ ചിത്ര ശെൽവി തെൻറ വസതിയിലെ കക്കൂസ് കഴുകുന്നതിന് ഉൾപ്പെടെയുള്ള ജോലികൾക്ക് നിർബന്ധിച്ചിരുന്നതായും അവരുടെ ഭർത്താവ് സ്ത്രീ തൊഴിലാളികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും വിഡിയോയിലുണ്ട്. ഇതിെൻറ പ്രതികാര നടപടിയാണ് 2009 ലെ കേസിൽ ഇപ്പോഴുള്ള അറസ്റ്റെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.